ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയ്ക്ക് സര്‍പ്രൈസ് നല്‍കി പ്രതിശ്രുത വരന്‍
വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തിയാണ് പലാഷ് മുച്ചൽ മന്ഥാനയെയും ആരാധകരെയും ഞെട്ടിച്ചത്
കണ്ണുകെട്ടിയാണ് പലാഷ് സ്മൃതിയെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്
അവള്‍ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെ പലാഷ് ആണ് ഈ വിഡിയോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്
മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ വിഡിയോ ഏറ്റെടുക്കുകയും ചെയ്തു
വിഡിയോയില്‍ പലാഷ് പ്രെപ്പോസ് ചെയ്യുന്നതുകണ്ട് സ്മൃതി സന്തോഷം പ്രകടിപ്പിക്കുന്നതും കാണാം
സ്റ്റേഡിയത്തിന്‍റെ നടുവില്‍ നിന്നാണ് പലാഷിന്‍റെ പ്രെപ്പോസല്‍
ഇരുവരും പരസ്പരം മോതിരം അണിയിക്കുകയും ചെയ്യുന്നുണ്ട്
സ്മൃതിക്ക് റോസാപ്പുക്കള്‍ നിറച്ച ബൊക്കേയും പലാഷ് നല്‍കുന്നുണ്ട്
അടുത്തിടെ ഒരു പത്രസമ്മേളനത്തില്‍ സ്മൃതി ഇന്‍ഡോറിന്‍റെ മരുമകളാകുമെന്ന് പലാഷ് പറഞ്ഞിരുന്നു
ഇന്ത്യന്‍ ടീം ലോകകപ്പില്‍ ജയിച്ചതിന് പിന്നാലെ സ്മൃതിയുടെ ജേഴ്സി നമ്പറായ 18 നൊപ്പം എസ്എം 18 എന്ന് പലാഷ് കയ്യില്‍ ടാറ്റു ചെയ്തിരുന്നു
വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങുകൾ സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽ ഇന്നു നടക്കും