രണ്ടാമതും ഗർഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് നടി സോനം കപൂർ
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമാണ് താരം സന്തോഷം അറിയിച്ചത്
മനോഹരമായ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച സോനം കപൂറിനെ ചിത്രങ്ങളിൽ കാണാം
ഹോട്ട് പിങ്ക് ബ്ലേസറും മാച്ചിങ് സ്‌കർട്ടുമാണ് സോനം ധരിച്ചിരിക്കുന്നത്
‘അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്
പരിണീതി ചോപ്ര, കരീന കപൂർ തുടങ്ങി നിരവധി താരങ്ങളാണ് സോനം കപൂറിന് ആശംസ അറിയിച്ച് കമന്റ് ചെയ്തത്
2018 മെയ് മാസത്തിലാണ് സോനം കപൂറും വ്യവസായി ആനന്ദ് അഹൂജയും വിവാഹിതരാകുന്നത്
2022 ഓഗസ്റ്റിൽ ഇവർക്ക് ആദ്യ മകൻ വായു പിറന്നു
കുഞ്ഞിന്റെ ജനനശേഷം സിനിമയുടെ ലോകത്തുനിന്ന് അകന്നുനിൽക്കുകയാണ് സോനം
2023ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമായ ‘ബ്ലൈൻഡി’ലാണ് സോനം അവസാനമായി അഭിനയിച്ചത്
നടൻ അനിൽ കപൂറിന്റെ മകളായ സോനം, സഞ്ജയ് ലീല ബൻസാലിയുടെ 2005-ലെ 'ബ്ലാക്ക്' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ കരിയർ ആരംഭിച്ചത്
2007-ൽ ബൻസാലിയുടെ റൊമാന്റിക് ഡ്രാമ 'സാവരിയ'യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു