വമ്പൻ ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി ഞെട്ടിച്ച് നടി ഗ്രേസ് ആന്റണി
എട്ട് മാസം കൊണ്ട് 15 കിലോ ആണ് ഗ്രേസ് കുറച്ചത്
ട്രാൻസ്ഫോർമേഷന്റെ ചിത്രങ്ങളും ഗ്രേസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു
‘എട്ട് മാസം. 15 കിലോ. വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ എന്റെ ഒരു പതിപ്പ്’
‘80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല’
‘കരഞ്ഞ, എന്നെത്തന്നെ സംശയിച്ച, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ച ദിവസങ്ങൾ’
സെപ്റ്റംബര്‍ ഒന്‍പതിന്, താന്‍ വിവാഹിതയായ വിവരം സോഷ്യല്‍മീഡിയയിലൂടെ ഗ്രേസ് ആന്റണി പുറത്തുവിട്ടിരുന്നു
സംഗീതസംവിധായകന്‍ എബി ടോം സിറിയക്കിനെയാണ് നടി വിവാഹം ചെയ്തത്
ഒമ്പതുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്
ഒമര്‍ ലുലു സംവിധാനംചെയ്ത 'ഹാപ്പി വെഡ്ഡിങ്ങി'ലൂടെയായിരുന്നു ഗ്രേസ് ആന്റണി ചലച്ചിത്രരംഗത്തെത്തിയത്
കുമ്പളങ്ങി നൈറ്റ്സ്, ജോര്‍ജേട്ടന്‍സ് പൂരം, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക് എന്നിവയിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു
റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ് ഗ്രേസിന്റേതായി അവസാനം തീയേറ്ററിലെത്തിയ ചിത്രം
എക്സ്ട്രാ ഡീസന്റ് ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം