സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന്റെ റിലീസ് തീയതി മാറ്റി
മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് റിലിസ് തീയതി മാറ്റിയ വിവരം പങ്കുവച്ചത്
പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും
നവംബർ 27ന് ആഗോള തലത്തില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്
ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരുന്നു
ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനുമുണ്ട്
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്
സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’
ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറുമാണ് തിരക്കഥ
‘കളങ്കാവൽ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ‘കളങ്കാവൽ’