നടി തൃഷ കൃഷ്ണൻ വളർത്തുനായ ഇസിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറൽ
മൃഗങ്ങളോടുള്ള തൃഷയുടെ വാത്സല്യം ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഈ മനോഹര നിമിഷങ്ങൾ
ഇസിയുടെ സ്വന്തം ഇൻസ്റ്റാഗ്രാം പേജായ ‘ഇസി കൃഷ്ണൻ’ എന്ന അക്കൗണ്ടിലൂടെയാണ് തൃഷ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്
നായയുടെ വാക്കുകളെന്ന പോലെയാണ് ഈ പോസ്റ്റ് കുറിച്ചിരിക്കുന്നത്
‘‘ഞാൻ ഇന്നലെ ഒന്നാം വയസ്സിലേക്ക് കടന്നു!’’
‘‘വയറിന് അത്ര സുഖമില്ലാത്തതുകൊണ്ട് പാർട്ടി ചെറുതായിട്ടാണ് നടത്തിയത്’’
‘‘എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം മധുരമായ നിമിഷങ്ങൾ എനിക്ക് ലഭിച്ചു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി’’
തൃഷ കൃഷ്ണന് സ്വന്തം വളർത്തുനായകളോടുള്ള സ്നേഹം സിനിമ ലോകത്ത് പ്രസിദ്ധമാണ്
കഴിഞ്ഞ വർഷം ഡിസംബറിൽ തൃഷയുടെ മറ്റൊരു വളർത്തുനായയായ സോറോ വിടവാങ്ങിയത് താരത്തിന് വലിയ ആഘാതമായിരുന്നു
സോറോയുടെ വിയോഗത്തിൽ ദുഃഖിതയായ തൃഷ അന്ന് ഷൂട്ടിങ്ങിൽ നിന്ന് പോലും ഇടവേള എടുത്തിരുന്നു