അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി പാർവതി നമ്പ്യാർ
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചാണ് പാര്‍വതി ഈ സന്തോഷം ആരാധകരെ അറിയിച്ചത്
‘ഒരു ആത്മാവ് ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു, ഞങ്ങൾ അനുഗ്രഹീതരാകുന്നു’
നിറവയറോടെ സാരിയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു
വിനീത് മേനോനാണ് പാര്‍വതി നമ്പ്യാരുടെ ഭര്‍ത്താവ്
2020 ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം
ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് പാർവതി
‘ലീല’, ‘സത്യ’, ‘ഏഴു സുന്ദര രാത്രികൾ’ എന്നിവയാണ് പാർവതി നമ്പ്യാരുടെ പ്രധാന സിനിമകൾ
ലാൽ ജോസ് സംവിധാനം ചെയ്ത ‘ഏഴു സുന്ദര രാത്രികളി’ലൂടെയാണ് പാർവതി അഭിനയരംഗത്തേക്ക് വരുന്നത്
രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു