'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം
ചിത്രം ആദ്യദിനം ആഗോളതലത്തില്‍ നേടിയത് 10.5 കോടി രൂപ
ദുൽഖർ സൽമാന്റെ കരിയര്‍ ബെസ്റ്റ് ചിത്രം എന്നാണ് കാന്തയെ വിശേഷിപ്പിക്കുന്നത്
സെൽവമണി സെൽവരാജ് ആണ് സംവിധായകന്‍
വേഫേറർ ഫിലിംസും സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് നിര്‍മാണം
ദുല്‍ഖറിനും റാണയ്ക്കും പുറമെ ജോം വർഗീസ് പ്രശാന്ത് പോട്ട്ലൂരി എന്നിവരും നിര്‍മാതാക്കളാണ്
1950കളിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്
നടിപ്പ് ചക്രവർത്തിയായ ടി.കെ.മഹാദേവനെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്
സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിലുണ്ട്