മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആദ്യമായി സ്‌ക്രീൻ പങ്കിടുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ
‘ലോക, ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിന്‍റെ തുടർ ഭാഗങ്ങളിലാണ് മമ്മൂട്ടി എത്തുകയെന്ന് ദുല്‍ഖര്‍
'ഇത് എനിക്ക് 14 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവർണാവസരം'
'ലോക’യുടെ ഭാവി ഭാഗങ്ങളിൽ വാപ്പ തീർച്ചയായും ഉണ്ടാകും. വാപ്പയ്ക്ക് ഒപ്പം ഞാൻ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ‘ലോക’
'ഞാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിക്കില്ല, ഞാൻ ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു'
'ഇതിഹാസത്തിനൊപ്പം സ്‌ക്രീൻ പങ്കിടുന്ന നിമിഷം അഭിമാനകരവും വൈകാരികവുമാണ്'
ദുല്‍ഖറിന്‍റെ പ്രൊഡക്‌ഷൻ കമ്പനിയായ വേഫെയറർ ഫിലിംസാണ് ലോകയുടെ നിര്‍മാണം
'ലോക'യുടെ അടുത്ത ഭാഗങ്ങളിൽ 'മൂത്തോൻ' എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന് അണിയറപ്രവർത്തകർ നേരത്തെ സൂചന നൽകിയിരുന്നു
ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ വൺ' ഇൻഡസ്ട്രി ഹിറ്റായിരുന്നു
ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി താരമായും എത്തി