ഫിറ്റ്‍നസിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അടിവരയിടുകയാണ് നടി നീത പിള്ള
ജിമ്മിൽ നിന്നുള്ള കഴിഞ്ഞ അഞ്ച് മാസത്തെ വർക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി
‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നീത
‘ദ് കുങ്ഫു മാസ്റ്റർ’, ‘പാപ്പൻ’, ‘വർഷങ്ങൾക്കു ശേഷം’ എന്നിവയാണ് നടിയുടെ മറ്റു സിനിമകൾ
അമേരിക്കയിൽ പഠനത്തിനിടെ മിസ് ബോളിവുഡ് ബ്യൂട്ടി പേജന്‍റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു നീത
അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള എന്‍ട്രി
അവധിക്ക് നാട്ടിലെത്തിയ നീത ഒരു തമാശയ്ക്ക് ‘പൂമരം’ എന്ന ചിത്രത്തിന്റെ ഓഡിഷന് പോവുകയും അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു
ഏബ്രിഡ് ഷൈനിന്‍റെ തന്നെ ‘കുങ്ഫു മാസ്റ്ററി’ൽ മാർഷ്യൽ ആർട്ടിസ്റ്റായും വിസ്മയപ്രകടനമാണ് നീത കാഴ്ചവച്ചത്
ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി വേഷമിട്ടു
‘വർഷങ്ങൾക്കു ശേഷ’മാണ് അവസാനം പുറത്തിറങ്ങിയ ചിത്രം