എറണാകുളം-ബെംഗളൂരു വന്ദേഭാരതിന് ഫ്ലാഗ് ഓഫ്
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സർവീസ് 11 മുതൽ
ബെംഗളൂരുവില്‍ നിന്ന് ബുധനാഴ്ചയൊഴികെ സർവീസ്
രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ഓടെ എറണാകുളത്ത് എത്തും
2.20നുള്ള മടക്ക യാത്ര, രാത്രി 11 മണിയോടെ ബെംഗളൂരുവിലെത്തും
എറണാകുളം– ബെംഗളൂരു റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേഭാരത്
എറണാകുളം– ബെംഗളൂരു യാത്രയ്ക്ക് ചെയര്‍കാറിന് 1615 രൂപ
കൂടുതൽ സൗകര്യങ്ങളുള്ള എക്സിക്യുട്ടീവ് ചെയറിന് 2980 രൂപ
ബെംഗളൂരുവിനും എറണാകുളത്തിനും ഇടയിൽ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ