‘കത്തനാർ’ ചിത്രത്തിലെ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു
സിനിമയിൽ നിള എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്
അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള സിനിമയാണ് ‘കത്തനാർ’
നടിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്
റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ചിത്രം കടമറ്റത്തു കത്തനാരുടെ കഥയാണ് പറയുന്നത്
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗം റിലീസിന് ഒരുങ്ങുകയാണ്
അനുഷ്‌ക ഷെട്ടിക്കും ജയസൂര്യയ്ക്കുമൊപ്പം പ്രഭുദേവയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്