കമൽഹാസന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍
ആറാം വയസ്സുമുതൽ അഭ്രപാളിയെ അമ്പരപ്പിക്കുന്ന ഇതിഹാസം
ദി എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ സിനിമ എന്നും അറിയപ്പെടുന്നു
കളത്തൂർ കണ്ണമ്മയാണ് ആദ്യ ചിത്രം
മികച്ച ബാലതാരത്തിൽ നിന്ന് ഇതിഹാസത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ വളർച്ച ഇന്ത്യൻ സിനിമയുടെ ചരിത്രമാണ്
വ്യത്യസ്തതയും പരീക്ഷണങ്ങളും അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന്‍റെ മുഖമുദ്രയായിരുന്നു
ശബ്ദം കൊണ്ടും നോട്ടം കൊണ്ടും വേഷപ്പകർച്ച കൊണ്ടുമെല്ലാം അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം കാണിച്ചുതന്നു
മലയാളചിത്രമായ കന്യാകുമാരിയിലൂടെയാണ് അദ്ദേഹം നായകനായി തുടക്കം കുറിച്ചത്
ഉലകനായകൻ എന്ന് വിളിച്ച് ലോകം വാഴ്ത്തിയെങ്കിലും, കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന വിശ്വാസത്താൽ അദ്ദേഹം ആ പേര് വേണ്ടെന്ന് വെച്ചു
സിനിമയ്ക്ക് പുറത്തും അദ്ദേഹം തന്‍റെ നിലപാടുകൾ തുറന്നുപറഞ്ഞ് വ്യത്യസ്തനായി