രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്വപ്‌ന പദ്ധതിയായ ‘സ്മൈൽ ഭവന’ത്തിന്റെ തറക്കല്ലിടലില്‍ മുഖ്യാതിഥിയായി നടി തൻവി റാം
നിയോജകമണ്ഡലത്തിലെ നിര്‍ധനരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയാണ് ‘സ്മൈൽ ഭവനം’
സ്വന്തമായി ഒരു വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം
'രാഹുൽ കുറച്ചു കാലം മുന്നേ എന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്ന കാര്യം'
'പറ്റുമെങ്കിൽ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ എന്നെ ഇവിടേക്ക് വിളിച്ചതിൽ വലിയ സന്തോഷമുണ്ട്'
'സ്വന്തമായി ഒരു വീട് വേണം എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. അങ്ങനെയൊരു വീട് ഇന്നിവിടെ യാഥാർഥ്യമാവുകയാണ്'
'ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു'
തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
'തൻവിയോടുള്ള സ്നേഹവും സന്തോഷവും അറിയിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു