ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ വിവാഹം അടുത്ത മാസം 20ന്?
സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽവച്ചാണ് വിവാഹച്ചടങ്ങുകളെന്നാണു വിവരം
സംഗീത സംവിധായകൻ പലാഷ് മുച്ചാലുമായി വർഷങ്ങളായി ഡേറ്റിങ്ങിലാണ് സ്മൃതി
വിവാഹം ഉടനുണ്ടാകുമെന്ന് പലാഷ് മുച്ചൽ അടുത്തിടെ പ്രതികരിച്ചിരുന്നു
ഏകദിന വനിതാ ലോകകപ്പ് മത്സരങ്ങളുടെ തിരക്കിലാണ് സ്മൃതി ഇപ്പോൾ
29 വയസ്സുകാരിയായ സ്മൃതി ലോകകപ്പിൽ തകർപ്പൻ ഫോമിലാണു കളിക്കുന്നത്
30 കാരനായ പലാഷും സ്മൃതിയും 2019 മുതൽ പ്രണയത്തിലാണ്
‘ഖേലേൻ ഹം ജീ ജാൻ സെ’ എന്ന ബോളിവുഡ് സിനിമയിൽ പലാഷ് അഭിനയിച്ചിട്ടുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/smriti_mandhana/