രവി മോഹന്‍ നായകനാകുന്ന തമിഴ് ചിത്രം 'ജീനി'യിലെ ആദ്യഗാനത്തില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ കല്യാണി പ്രിയദർശൻ
ആഗോളഹിറ്റായി മാറിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യ്ക്കുശേഷം കല്യാണിയുടെ ഒരു ചിത്രത്തെ സംബന്ധിച്ച് വരുന്ന ആദ്യ അപ്‌ഡേറ്റാണ് 'ജീനി'യുടേത്
കൃതി ഷെട്ടിയും കല്യാണിയും ഗ്ലാമറസ് ലുക്കിലെത്തുന്ന ‘അബ്ദി അബ്ദി’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്
പാട്ടില്‍ രവി മോഹനും കൃതി ഷെട്ടിക്കുമൊപ്പം ഞെട്ടിക്കുന്ന പ്രകടനമാണ് കല്യാണി കാഴ്ചവെച്ചത്
തെന്നിന്ത്യയിലെ സൂപ്പർ നായികമാർ ഒന്നിച്ച് ചെയ്ത ഡാൻസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്
ബെല്ലി ഡാൻസ് ശൈലിയിലുള്ള നൃത്തമാണ് ഈ ഗാനരംഗത്തിൽ കല്യാണി ചെയ്തിട്ടുള്ളത്
ബെല്ലി ഡാൻസിനു ഉപയോഗിക്കുന്ന കാബറെ/ഈജിപ്ഷ്യൻ സ്റ്റൈൽ ബദ്‌ലാഹുകളാണ് കല്യാണി ധരിച്ചത്
പ്രകടനത്തിന് പുറമേ കല്യാണിയുടെ ലുക്കിനേയും പ്രശംസിച്ച് ആരാധകര്‍ എത്തി
വലിയൊരു വിജയത്തിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അന്യഭാഷയില്‍ കേവലമൊരു ഐറ്റം ഡാന്‍സിന് കല്യാണി തയ്യാറാവണമായിരുന്നോ എന്ന് ചോദിക്കുന്നവരും ഒട്ടേറെയാണ്
താൻ പുതിയൊരു കാര്യം പരീക്ഷിച്ചുവെന്നും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പാട്ട് പങ്കുവച്ച് കല്യാണി