സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ നടൻ ബൈജു സന്തോഷ് നടത്തിയ കമന്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
'തനിക്ക് രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് ലഭിച്ചപ്പോൾ ഇത്തരത്തിലുള്ള ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല'
'ഇപ്പോൾ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേക താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്'
ഇതായിരുന്നു സർക്കാർ സംഘടിപ്പിച്ച 'വാനോളം മലയാളം ലാൽ സലാം' പരിപാടിയില്‍ അടൂരിന്‍റെ വാക്കുകള്‍
മുൻപും മോഹൻലാലിനെതിരെ സംസാരിച്ചിട്ടുള്ള അടൂർ വീണ്ടും വിമർശനം ആവർത്തിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടു
ഇതിന് പിന്നാലെയാണ് നടൻ ബൈജു സന്തോഷ് രൂക്ഷമായ കമന്റുമായി എത്തിയത്
‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’ എന്നായിരുന്നു ബൈജു സന്തോഷിന്റെ കമന്റ്
മോഹൻലാലിനെ പിന്തുണച്ചുള്ള ബൈജുവിന്റെ ശക്തമായ നിലപാട് ആരാധകർ ഏറ്റെടുത്തു
‘ബൈജു കൊല മാസ്സ്’, ‘അടൂരിന് ഈ മറുപടി തന്നെയാണ് വേണ്ടത്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ബൈജുവിന്റെ പോസ്റ്റിന് മറുപടിയായി വന്നുകൊണ്ടിരിക്കുന്നത്