‘ലാൽസലാം’ പരിപാടിയുടെ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ച് റിമി ടോമി
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ച ‘മലയാളം വാനോളം, ലാൽസലാം’ എന്ന പരിപാടിയുടെ റിഹേഴ്സല്‍ കാഴ്ചകളാണ് പങ്കുവെച്ചത്
‘സൗണ്ട് ചെക്ക്’ എന്ന കുറിപ്പോടെയാണ് റിമി ടോമി വിഡിയോ പങ്കുവച്ചിരിക്കുന്നത്
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ എം.ജി.ശ്രീകുമാര്‍ ജ്യോത്സ്ന, സുജാത, സയനോര, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരെയും കാണാം
‘എത്ര നാളായി എല്ലാവരെയും കണ്ടിട്ട്’ എന്നാണ് വിഡിയോയുടെ ക്യാപ്ഷന്‍
പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന എം.ജി.ശ്രീകുമാറിന് അടുത്തേക്ക് റിമി ടോമി പോകുന്നതും വിഡിയോയിൽ കാണാം
റിമിയെ കണ്ടതോടെ എം.ജി.ശ്രീകുമാർ മൈക്ക് നീട്ടുകയും റിമി അദ്ദേഹത്തോടൊപ്പം പാട്ടു പാടുകയും ചെയ്യുന്നുണ്ട്
തിരുവനന്തപുരത്ത് നടന്ന ‘മലയാളം വാനോളം, ലാൽസലാം’ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനു വേണ്ടി മോഹൻലാലിനെ ആദരിച്ചു
ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖരുള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ചടങ്ങിൽ പങ്കെടുത്തു