കളരിപ്പയറ്റ് പഠിക്കാൻ കേരളത്തിലെത്തി നടി ഇഷ തൽവാർ
ചാവക്കാട്ടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് പഠനം
കളരി പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
കളരി ഗുരുക്കന്മാർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കുറിപ്പും ചേർത്തിട്ടുണ്ട്
ഗുരുജി ശങ്കരനാരായണ മേനോനെ നടി പ്രത്യേകം പരാമർശിച്ചു
കളരിപ്പയറ്റിനെ അതിന്റെ തനിമയോടെ നിലനിർത്തുന്നതിന് അദ്ദേഹത്തിന് നന്ദി പറഞ്ഞു
ഈ കലാരൂപത്തെ തലമുറകളിലേക്ക് പകരുന്നതിലും ഗുരുജിക്ക് വലിയ പങ്കുണ്ട്
ക്ഷമയോടെ തന്നെ പഠിപ്പിച്ച ഗുരുക്കന്മാർക്ക് നന്ദി പറഞ്ഞ് താരം
ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ് ജി, ഗുരുജി രാജീവ് ജി എന്നിവരാണ് മറ്റ് ഗുരുക്കന്മാര്‍