ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹൻലാലിന് സംസ്ഥാന സർക്കാരിന്‍റെ ആദരം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹൻലാലിനെ ആദരിച്ചത്
കവി പ്രഭ വർമ്മ എഴുതിയ കാവ്യപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചു
വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ “താമരക്കുളത്തിന്റെ ലോകം” എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു
മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി
പൂർണ്ണ നടൻ എന്നത് വിശേഷണമല്ല, തലമുറകൾ അംഗീകരിച്ച സത്യമെന്ന് വി.ശിവൻകുട്ടി
ആശംസകള്‍ നേര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണനും നടി അംബികയും
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂവെന്ന് മോഹന്‍ലാല്‍
‘നെഞ്ചിനകത്ത് ലാലേട്ടന്‍’ വിളിയോടെ സ്‌നേഹം ചൊരിഞ്ഞ് ആയിരങ്ങള്‍