ട്വന്‍റി-20ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റിന്‍റെ ടീസര്‍ പുറത്ത്
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും രേവതിയും ദര്‍ശനയുമടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്
നെഞ്ചിടിപ്പേറ്റുന്ന ആക്ഷന്‍ സീനുകള്‍കൊണ്ട് സമ്പന്നമാണ് ടീസര്‍
മഹേഷ് നാരായണന്‍ ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്
മമ്മൂട്ടിയുടെ മടങ്ങിവരവിലെ ആദ്യ ചിത്രം കൂടിയാണ് പേട്രിയറ്റ്
കഴിഞ്ഞദിവസം അദ്ദേഹം ഹൈദരാബാദിലെ സെറ്റിലെത്തി യൂണിറ്റിനൊപ്പം ചേര്‍ന്നു
സുശിന്‍ ശ്യാം ആണ് സംഗീതം
മനുഷ് നന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു
കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഡാക്ക്, ഷാര്‍ജ, ശ്രീലങ്ക എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന പേട്രിയറ്റ് വിഷു റിലീസായി തിയേറ്ററുകളിലെത്തും