ലണ്ടനിലെ ഉപരിപഠനം വിജയകരമായി പൂർത്തിയായതായി നടി എസ്തർ അനിൽ
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഡെവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു നടി
ഈ കോഴ്സിന് പ്രവേശനം നേടിയതിനെ പലരും പരിഹസിച്ചിരുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാണ് താരം ആ വിമർശനങ്ങൾക്ക് മറുപടി നൽകിയത്
ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സ് പൂർത്തിയായതായി താരം
'എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേർട്ടേഷന്റെ റിസൾട്ട് കൂടിയേ ഉള്ളൂ'
'ഡിസംബറിൽ കോൺവൊക്കേഷൻ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും'
'പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാൻ പ്ലാൻ ഒന്നുമില്ല. ഞാൻ ഫ്രീലാൻസ് ആയി വർക്ക് ചെയ്യുന്നുണ്ട്'
'ലണ്ടനിലുള്ള ക്ലയന്റ്സ് ആണ്, അത് നാട്ടിലിരുന്ന് ചെയ്ത് അയച്ചുകൊടുത്താൽ മതി'
മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം ലണ്ടനിലേക്ക് പോയത്
പഠനശേഷം നാട്ടിലെത്തിയെങ്കിലും ജോലിയിൽ സജീവമാണ് എസ്തർ
'ദൃശ്യം' സിനിമയുടെ മൂന്നാം ഭാഗത്തിൽ അഭിനയിക്കുകയാണ് എസ്തർ ഇപ്പോൾ