സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ച് നടി കനി കുസൃതി
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
കടൽത്തീരത്ത് ബീച്ചിലെ തിരമാലകൾക്കൊപ്പം ഉല്ലസിക്കുന്ന കനിയെ ചിത്രങ്ങളിൽ കാണാം
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചു
നടി, മോഡൽ, സാമൂഹ്യ പ്രവർത്തക എന്ന നിലകളിൽ ശ്രദ്ധേയയായ വ്യക്തിയാണ് കനി കുസൃതി
2009-ൽ പുറത്തിറങ്ങിയ 'കേരള കഫേ' എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്
'കോക്ടെയിൽ', 'കർമ്മയോഗി', 'ശിഖാമണി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു
2019-ൽ പുറത്തിറങ്ങിയ 'ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയം കനിയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു
ചിത്രത്തിലെ ഖദീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2020-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു
കഴിഞ്ഞവർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ ചെയ്ത ഓൾ വി ഇമാജിൻ ആൾ ലൈറ്റ് എന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായും എത്തി