ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ മുത്തമിട്ട് ഇന്ത്യ
ത്രില്ലര്‍ പോരില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 2 പന്ത് ബാക്കിനില്‍ക്കെ മറികടന്നു
53 പന്തിൽ 69 റണ്‍സ് നേടിയ തിലക് വർമയാണ് ഇന്ത്യയുടെ വിജയശില്‍പി
ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി
ആദ്യ ബാറ്റിങ്ങില്‍ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നില്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു
19.1 ഓവറില്‍ 146ന് ഓൾഔട്ടായി
കുൽദീപ് യാദവിന് 4 വിക്കറ്റ്. വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര എത്തിവർക്ക് 2 വീതം.
314 റണ്‍സ് നേടിയ അഭിഷേക് ശർമ ടൂർണമെന്‍റിലെ താരമായി
പാക് ആഭ്യന്തരമന്ത്രി കൂടിയായ എസിസി പ്രസിഡന്‍റ് മുഹസിൻ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാതെ ഇന്ത്യ