ഇന്ത്യ എ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ റെഡ് ബോൾ ക്രിക്കറ്റിൽനിന്ന് നീണ്ട അവധിയെടുക്കാൻ ഒരുങ്ങി ശ്രേയസ് അയ്യർ
ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് സിലക്ടർമാരോടും മാനേജ്മെന്റിനോടും ശ്രേയസ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്
തീരുമാനത്തിന് പിന്നില്‍ കാലങ്ങളായി താരത്തെ പിന്തുടരുന്ന പരുക്ക്
ഇന്ത്യൻ സീനിയര്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായാണ് ശ്രേയസിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാക്കിയത്
എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു തൊട്ടുമുൻപ് ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുകയായിരുന്നു
നടുവിന് വേദനയുള്ള കാര്യം ചീഫ് സിലക്ടറെ ഉൾപ്പെടെ അറിയിച്ച ശേഷമാണ് ശ്രേയസ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്
റെഡ് ബോൾ ക്രിക്കറ്റിലെ ദിവസങ്ങൾ നീണ്ട ജോലി ഭാരം ഇനിയും താങ്ങാൻ ശരീരത്തിനു സാധിക്കില്ലെന്ന് ശ്രേയസ്
അഞ്ചു ദിവസം നീണ്ട മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുക്കും വരെ വിട്ടുനിൽക്കാനാണു ശ്രേയസിന്റെ തീരുമാനം
കഴിഞ്ഞ വർഷം രഞ്ജി ട്രോഫി മത്സരങ്ങളുടെ സമയത്തും ശ്രേയസ് ഫീൽഡിങ്ങിനിടെ ഗ്രൗണ്ടിൽനിന്നു മാറിനിന്നിരുന്നു
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രേയസ് കളിക്കില്ലെന്ന് ഉറപ്പായി