ലോകേഷ് കനകരാജ്–കാർത്തി ചിത്രം ‘കൈതി 2’ ചിത്രീകരണം നീട്ടിവച്ചതായി റിപ്പോർട്ട്
‘കൈതി’യുടെ വമ്പൻ വിജയത്തിന് ശേഷം ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘കൈതി 2’
ചിത്രത്തിന്റെ നിർമാണവും തിരക്കഥയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ചിത്രീകരണം നീട്ടിവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ട്
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ലോകേഷിന്റെ കനത്ത പ്രതിഫലമാണ് ഒരു കാരണമെന്നും സൂചന
50 കോടിയായിരുന്നു ‘കൂലി’ സിനിമയ്ക്കായി ലോകേഷ് വാങ്ങിയത്. ‘കൈതി 2’വിനു വേണ്ടിയും സമാനമായ പ്രതിഫലം ചോദിച്ചുെവന്ന് റിപ്പോർട്ട്
2019ൽ ഏകദേശം 30 കോടി ബജറ്റിനു പൂർത്തിയാക്കിയ സിനിമയായിരുന്നു ‘കൈതി’. ഒരു കോടി രൂപയായിരുന്നു അന്ന് ലോകേഷിന്റെ പ്രതിഫലം
‘കൂലി’ സിനിമയ്ക്കേറ്റ പരാജയത്തിന് പിന്നാലെ കടുത്ത വിമർശനങ്ങൾ ലോകേഷിനെതിരെ ഉയർന്നിരുന്നു
രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിലും അവ്യക്തതയുണ്ട്