സീമന്തം ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് നടി ദുർഗ കൃഷ്ണ
ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ഹൃദ്യമായ ചടങ്ങുകളുടെ ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്
ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ഉന്നമനത്തിനു വേണ്ടി ഗർഭകാലത്തിന്റെ ഏഴാം മാസം നടത്തുന്ന ആചാരമാണ് സീമന്തം
ഓഫ് വൈറ്റ് നിറത്തിലുള്ള മേൽകച്ചയും മുണ്ടും ധരിച്ച് അതീവസുന്ദരിയായാണ് ദുർഗയെ ദൃശ്യങ്ങളിൽ കാണുന്നത്
രവിവർമ ചിത്രങ്ങളെ ഓർമപ്പെടുത്തും വിധമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്
പരമ്പരാഗത രീതിയിലാണ് ചടങ്ങുകൾ നടന്നത്
ദുർഗയുടെ സീമന്തം ചടങ്ങുകളുടെ വിഡിയോ ആരാധകർ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു
അമ്മയ്ക്കും കുഞ്ഞിനും ഐശ്വര്യം നേർന്ന് ആരാധകർ
2021 ഏപ്രിലിൽ ആണ് ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്
ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്