ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ കത്രീന
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും ആദ്യത്തെ കൺമണിയാണിത്
ഈ വർഷം ഒക്ടോബറിലോ നവംബറിലോ കുഞ്ഞ് ജനിക്കുമെന്നുമാണ് റിപ്പോർട്ട്
സിനിമയിൽ നിന്ന് ഇടവേളയെടുക്കുമെന്ന് സൂചന
തന്‍റെ കുഞ്ഞിന്‍റെ കാര്യങ്ങള്‍ തനിക്ക് തന്നെ നോക്കാനാണ് ഇഷ്ടമെന്ന് കത്രീന നേരത്തെ സൂചിപ്പിച്ചിരുന്നു
മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതും, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതുമെല്ലാം ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു
2021-ൽ രാജസ്ഥാനിൽവെച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്
ഇരുവരും ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു