യുഎസ് ഓപ്പൺ പുരുഷവിഭാഗം കിരീടം കാർലോസ് അൽക്കരാസിന്
സ്പാനിഷ് താരം ഫൈനലിൽ തോൽപ്പിച്ചത് യാനിക് സിന്നറിനെ
നിലവിലെ ചാമ്പ്യനാണ് ഇറ്റാലിയന്‍ താരമായ യാനിക് സിന്നർ
നാല് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് അൽക്കരാസിന്‍റെ ജയം
സ്കോർ 6–2, 3–6, 6–1, 6–4
അൽക്കരാസിന്റെ കരിയറിലെ ആറാം ഗ്രാൻഡ്സ്ലാം കിരീടമാണിത്
യുഎസ് ഓപ്പണിലെ രണ്ടാം കിരീടവും
വിജയത്തോടെ അൽക്കരാസ് റാങ്കിങ്ങിൽ ഒന്നാമതെത്തി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മത്സരം വീക്ഷിക്കാനെത്തിയിരുന്നു
ഹാര്‍ഡ് കോര്‍ട്ട്, ഗ്രാസ്, ക്ലേ കോര്‍ട്ടുകളില്‍ ഒന്നിലധികം കിരീടം നേടുന്ന ചരിത്രത്തിലെ നാലാമത്തെ കളിക്കാരനായി അല്‍ക്കരാസ് മാറി