ഏഷ്യ കപ്പ് പുരുഷ ഹോക്കി കിരീടം ഇന്ത്യയ്ക്ക്
ഫൈനലിൽ തോല്‍പ്പിച്ചത് നിലവിലെ ചാംപ്യന്മാരായ കൊറിയയെ
എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് കിരീട നേട്ടം
ഇന്ത്യയുടെ നാലാം ഏഷ്യ കപ്പ് കിരീടമാണിത്
സുഖ്ജീത് സിങ്ങ് ദിൽപ്രീത് സിങ് അമിത് രോഹിദാസ് എന്നിവരാണ് സ്കോര്‍ ചെയ്തത്
മല്‍സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സുഖ്ജീത് സിങ്ങിന്‍റെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി
ദിൽപ്രീത് സിങ് ഇരട്ടഗോള്‍ നേടി
കൊറിയക്കായി സോൺ ഡേയ്‌നാണ് ഗോള്‍ നേടിയത്
ഏഷ്യാ കപ്പ് ജയത്തോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്കും ഇന്ത്യ യോഗ്യത നേടി