'കീര്‍ത്തിചക്ര' ബിജു മേനോനെ നായകനാക്കി സംവിധാനംചെയ്യാനിരുന്ന സിനിമയായിരുന്നുവെന്ന് മേജര്‍ രവി
'ബിജു മേനോന്‍ കൊണ്ടുവന്ന നിര്‍മാതാക്കളില്‍ നിന്നുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു'
'കഥ പറഞ്ഞു, ബിജു മേനോന് ഇഷ്ടപ്പെട്ടു. ബിജു അമേരിക്കയില്‍നിന്ന് ഒരു നിര്‍മാതാവിനെ കൊണ്ടുവന്നു. അവര്‍ താജില്‍ എന്നെ കഥ കേള്‍ക്കാന്‍ വിളിച്ചു'
'ഞാന്‍ കഥ പറയുന്ന സമയത്ത് അവരിവിടെ ചീട്ടുകളിയില്‍ മുഴുകിയിരിക്കുകയാണ്. ഒരു അഞ്ചു മിനിറ്റ് പറഞ്ഞു കാണും, ഞാന്‍ തിരക്കഥ മടക്കി അവിടെനിന്നിറങ്ങി'
'ഇവര്‍ പടവും ചെയ്യില്ല ഒന്നും ചെയ്യില്ല, നിന്നെ ചീട്ട് കളിക്കാന്‍ കമ്പനിക്കുവേണ്ടി വിളിച്ചുവരുത്തിയിരിക്കുന്നതാണ്'. ഞാന്‍ ബിജുവിനോട് പറഞ്ഞു
'പിന്നീട് രണ്ടുവര്‍ഷത്തോളം തിരക്കഥ വീട്ടിലിരുന്നു'
'അങ്ങനെ ഒരു ദിവസം തോന്നി, മോഹന്‍ലാലിനോട് പറഞ്ഞാല്‍ എങ്ങനെ ഉണ്ടാവും എന്ന്'
'സ്‌ക്രിപ്റ്റ് പൊടിതട്ടിയെടുത്ത് മദ്രാസില്‍നിന്ന് വണ്ടിയെടുത്ത് കാഞ്ഞങ്ങാട് വന്ന് കഥ പറയുന്നത്. അപ്പോള്‍ തന്നെ ഡേറ്റും കിട്ടി'
ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ തുറന്നുപറച്ചില്‍