71 -മത് നെഹ്റു ട്രോഫി വള്ളം കളി ഇന്ന്
ജലപ്പൂരത്തിലെ വേഗരാജാവിനെ ഇന്നറിയാം
വള്ളം കളി ആവേശത്തിൽ ആലപ്പുഴ
21 ചുണ്ടനും വനിതകൾ തുഴയുന്ന 6 വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങളാണ് പുന്നമടക്കായലിൽ ഇറങ്ങുക
മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍
ഇത്തവണ വെർച്വൽ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏർപ്പെടുത്തിരിക്കുന്നത്
വെർച്വൽ ലൈനിൽ ആദ്യം സ്പർശിക്കുന്ന വള്ളമാകും വിജയി
ഏറ്റവും കൂടുതൽ ട്രോഫി നേടിയ വള്ളം കാരിച്ചാലും ക്ലബ് യുബിസി കൈനകരിയുമാണ്
വള്ളംകളി പ്രമാണിച്ച് രാവിലെ 6 മുതൽ രാത്രി 9 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും പ്രഖ്യാപിച്ചിരുന്നു