നടി ദുർഗ കൃഷ്ണയുടെ നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
അത്തം ദിനാശംസകൾ നേർന്നുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്
ഫോട്ടോഷൂട്ടിൽ ഭർത്താവ് അർജുനും ദുർഗയ്ക്കൊപ്പമുണ്ട്
ഐറ ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്
താൻ അമ്മയാകാൻ പോകുന്നുവെന്ന് ജൂണിലാണ് ദുർഗ ആരാധകരെ അറിയിച്ചത്
2021 ഏപ്രിലിലായിരുന്നു ദുർഗയുടെയും നിർമ്മാതാവായ അർജുന്റെയും വിവാഹം
നാല് വർഷത്തിന് ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നത്
വിവാഹ ശേഷവും ദുർഗ സിനിമയിൽ സജീവമാണ്
'വിമാനം' എന്ന സിനിമയിലൂടെയാണ് ദുർഗ അഭിനയരംഗത്തെത്തിയത്
'ഉടൽ', 'ലവ് ആക്ഷൻ ഡ്രാമ', 'പ്രേതം 2' എന്നിവയാണ് ദുർഗയുടെ മറ്റ് പ്രധാന സിനിമകൾ
'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്