മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ മനസ്സ് തുറന്ന് ജീത്തു ജോസഫ്
‘ദൃശ്യം വലിയ വിജയം ആയതോടെ ത്രില്ലർ സിനിമകളുടെ സംവിധായകൻ എന്നു ടാഗ് ചെയ്യപ്പെട്ടു'
'അങ്ങനെയൊരു തരത്തിലും ടാഗ് ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത സംവിധായകനാണ്'
'വൈവിധ്യമുള്ള സിനിമകൾ ചെയ്യാനാണ് ആഗ്രഹം. പക്ഷേ, ക്ലൈമാക്സിലെ ട്വിസ്റ്റ് ബാധ്യതയായി'
'ഒരേ പാറ്റേണിലുള്ള കഥ പറച്ചിൽ തനിക്ക് മടുത്തു'
തന്റെ സിനിമകളിൽ മാത്രം എന്തിനാണ് ലോജിക് തിരയുന്നതെന്ന് ജീത്തു ജോസഫ്
‘ദൃശ്യം 3’ൽ ലോജിക് ഉണ്ടാകാൻ വേണ്ടി മാത്രം 10 പേജ് എഴുതേണ്ടി വന്നു'
‘ദൃശ്യം 3’ ഒരു ത്രില്ലർ ആകുമെന്ന് കരുതുന്നില്ലെന്നും പൈസയ്ക്കു വേണ്ടി മാത്രം ചെയ്തതല്ല ആ സിനിമയെന്നും ജീത്തു ജോസഫ്
'ഇനി നാലാം ഭാഗം വരുമോ എന്നറിയില്ല. സാധ്യതകൾ ഉണ്ടാകാം, പക്ഷേ ആ സാധ്യതകൾ എനിക്കു കിട്ടിയിട്ടില്ല'