ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര
ലഭിച്ച അവസരങ്ങൾക്ക് നന്ദിയോടെയാണ് കരിയർ അവസാനിപ്പിക്കുന്നതെന്ന് പൂജാര എക്സില്‍
'ഇന്ത്യൻ ജഴ്സി ധരിച്ച്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണു ശ്രമിച്ചത്'
ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വിശ്വസ്തനായിരുന്നു പൂജാര
2010 മുതൽ 2023 വരെ 103 ടെസ്റ്റുകളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്
2023 ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ അവസാന രാജ്യാന്തര മത്സരം. പിന്നീട് ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചില്ല.
ടെസ്റ്റിൽ 19 സെഞ്ചറികളും 35 അർധ സെഞ്ചറികളുമുള്‍പ്പടെ 7195 റൺസ് ചേതേശ്വർ പൂജാര സ്വന്തമാക്കി
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 278 മത്സരങ്ങളിൽനിന്ന് 21301 റൺസും അടിച്ചെടുത്തു. ആഭ്യന്തര ക്രിക്കറ്റിൽ 66 സെഞ്ചറികൾ
2010 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ബെംഗളൂരുവിലായിരുന്നു പൂജാരയുടെ രാജ്യാന്തര അരങ്ങേറ്റം
ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ യോർക്‌ഷെയർ, ഡെർബിഷെയർ, സസെക്സ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്