സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം
സംഗീത ജീവിത ആരംഭം വിശുദ്ധ സെബസ്റ്റ്യാനോസിന്റെ പള്ളിയിൽ ക്വയർ പാടി
എം.എസ്.വിശ്വനാഥൻ, ദേവരാജൻ എന്നിവരുടെ സഹായിയായി മദിരാശിയിൽ പ്രവർത്തിച്ചു
സാധാരണ ഗിറ്റാറിൽ നിന്ന് മാന്ത്രിക ഈണങ്ങൾ സൃഷ്ടിക്കുന്നതിൽ അസാമാന്യ കഴിവ്
1980-കളിലെയും 90-കളിലെയും പ്രഗൽഭരായ സംവിധായകർക്കുവേണ്ടി സംഗീതം ചെയ്തു
ഭരതൻ, പത്മരാജൻ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളിൽ ജോൺസൺ സംഗീതം അവിഭാജ്യ ഘടകം
ശ്രദ്ധേയനായത് ഭരതന്‍റെ 'ആരവം', 'തകര', 'ചാമരം' തുടങ്ങിയ സിനിമകളിലൂടെ
പത്മരാജന്റെ 11 സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി
സത്യൻ അന്തിക്കാടുമായി ചേർന്ന് 25-ലധികം സിനിമകളിൽ പ്രവർത്തിച്ചു
ഗാനങ്ങൾക്കു പുറമേ, പശ്ചാത്തല സംഗീതത്തിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടി
അദ്ദേഹത്തിന്റെ മരണം മലയാള സിനിമാ സംഗീത ലോകത്തിന് വലിയ നഷ്ടമാണ്