സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു
ബാല്യകാല സുഹൃത്ത് സാനിയ ചന്ദോക്കാണ് വധു
മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ
ഇരുവരുടെയും വിവാഹനിശ്ചയം മുംബൈയിൽ വെച്ച് നടന്നു
ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്
25 വയസ്സുകാരനായ അർജുൻ ഒരു ഇടംകൈയ്യൻ ഫാസ്റ്റ്-ബൗളിംഗ് ഓൾറൗണ്ടറാണ്
ആഭ്യന്തര ക്രിക്കറ്റിലും 2021 മുതൽ മുംബൈ ഇന്ത്യൻസ് ടീമിലും കളിക്കുന്നുണ്ട്
പൊതുശ്രദ്ധ ആഗ്രഹിക്കാത്ത വ്യക്തിത്വമാണ് സാനിയയുടേത്
വളർത്തുമൃഗങ്ങൾക്കായുള്ള ചർമ്മസംരക്ഷണ, സ്പാ ബ്രാൻഡായ 'മിസ്റ്റർ പോസ്' ന്റെ സ്ഥാപകയാണ് സാനിയ
മൃഗസംരക്ഷണത്തിൽ താല്പര്യമുള്ള സാനിയ ഒരു വെറ്ററിനറി ടെക്നീഷ്യൻ കൂടിയാണ്