തന്‍റെ ജീവിത്തില്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ ജുവല്‍ മേരി
വിവാഹജീവിതം പരാജയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധത്തില്‍ നിന്നും കഷ്ടപ്പെട്ട് രക്ഷപ്പെട്ടതിനെക്കുറിച്ചും ജുവല്‍ തുറന്നുപറഞ്ഞു
'ഡിവോഴ്സ് ലഭിക്കാന്‍ തന്നെ വര്‍ഷങ്ങളെടുത്തു. അതിനിടയില്‍ എനിക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത്'
'ഡോക്ടർ സ്കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പേടിച്ചു. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് മനസിലായി'
'കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നിട്ട് നമുക്കൊരു ബയോപ്സി എടുക്കണമെന്ന് പറഞ്ഞു. എന്റെ കയ്യും കാലും മരവിച്ചു പോയി'
'ഭൂമിയിൽ നിന്ന് കാല് അനക്കാൻ പറ്റാത്ത അവസ്ഥ. രണ്ടാമത് റിസൾട്ട് വന്നപ്പോൾ പണികിട്ടിയെന്ന് മനസിലായി. പെട്ടെന്ന് തന്നെ സർജറി ചെയ്തു'
'എന്നെ നോക്കാൻ ആരുമില്ല. എനിക്ക് ഞാൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് വന്നു. മരിക്കുമ്പോൾ മരിച്ചാൽ മതി അതുവരെ ഞാൻ ഫൈറ്റ് ചെയ്യുമെന്ന് തീരുമാനിച്ചു'
'ആ സമയത്ത് താന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് ശബ്ദം നഷ്ടപ്പെട്ടപ്പോഴാണ്'
അതിന് ശേഷം വാശിയോടെ ശബ്ദം തിരിച്ചുകിട്ടാനായി പോരാടി. ആ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് താനിപ്പോള്‍ പഴയ ജുവലായി മാറിയത്'