ബന്ദിപ്പൂരിൽ യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം
ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വിലെ കെക്കനഹള്ളി റോഡിലായിരുന്നു സംഭവം
റോഡിന് നടുവില്‍ നില്‍ക്കുന്ന കാട്ടാനയെ കണ്ട് വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു
ഇതിനിടയിലാണ് യുവാവ് കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്
കാട്ടാനയുടെ എതിർവശത്ത് നിന്നുകൊണ്ട് ദൃശ്യം പകർത്തുകയായിരുന്നു യുവാവ് . ഉടൻതന്നെ ആന ഇയാളെ ലക്ഷ്യമിട്ട് എത്തി
ചിന്നംവിളിച്ചുകൊണ്ട് തുമ്പിക്കൈ പൊക്കി ആക്രമിക്കാൻ നോക്കി
ചെടികൾക്കിടയിലൂടെ ഓടിയ യുവാവ് റോഡിലേക്ക് കയറിയപ്പോഴേക്കും തെന്നിവീണു. ഈ സമയംകൊണ്ട് ആന പിന്നിലെത്തി നടുഭാഗത്ത് ചവിട്ടി
ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്
യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി