കാഴ്ചയുറയ്ക്കും മുൻപെ കാണാമറയത്തായ പെറ്റമ്മയെ നാല് പതിറ്റാണ്ടിനിപ്പുറം കൺനിറയെ കണ്ട് മകൾ.
എറണാകുളം സെന്‍റ് തെരേസാസ് കോളജ് ക്യാംപസിലെ പഴയ അനാഥാലയത്തിൽനിന്ന് 42വർഷം മുൻപ് ബെൽജിയം ദമ്പതികൾ ദത്തെടുത്തതാണ് നിഷയെ.
പെറ്റമ്മയെ കണ്ടെത്താന്‍ 42 വര്‍ഷങ്ങള്‍ക്ക് ശേഷം നിഷ കേരളത്തിലെത്തി.
മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ നിഷയ്ക്ക് അമ്മയിലേക്കുള്ള വഴി തെളിഞ്ഞു.
വാർത്തയിൽനിന്ന് നിഷയെ തിരിച്ചറിഞ്ഞത് അവളുടെ അർധസഹോദരനാണ്.
തൃശൂരിലെ ഒരു വയോജന കേന്ദ്രത്തിലേക്ക് അമ്മയെതേടി അവളെത്തി.
നാൽപത്തിരണ്ട് വർഷത്തിനിപ്പുറം ആ അമ്മയെ അടുത്തറിയുമ്പോൾ മനസിലെ ചോദ്യങ്ങളൊക്കെയും മറന്ന് ആ മകൾ അമ്മയെ കൺനിറയെ കണ്ടു.
ഓർമകളിൽ എവിടെയോ അപ്പോഴും മകളെ തേടുകയായിരുന്നു അമ്മ സാറാമ്മ.