എം.കെ.സാനു അന്തരിച്ചു
മലയാള നിരൂപണത്തിലെ 'സൗമ്യജ്വാല'
എഴുത്തുകാരൻ,അധ്യാപകൻ,വാഗ്മി എന്നീ നിലകളിൽ പ്രശസ്തന്‍
98-ാം വയസ്സിൽ കൊച്ചിയിൽ വെച്ചാണ് അന്ത്യം
80-ൽ അധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം പ്രശസ്തമാണ്
എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു
1987-ൽ എറണാകുളം എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
'കർമഗതി' അദ്ദേഹത്തിന്റെ ആത്മകഥയാണ്
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ അടിയുറച്ച ചിന്തകന്‍
ആദ്യ പുസ്തകം 'അഞ്ചു ശാസ്ത്ര നായകന്മാർ'
സംസ്‌കാരം വൈകിട്ട് 5 മണിക്ക് രവിപുരം ശ്‌മശാനത്തിൽ