ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ക്ക് ‘എ’ സർട്ടിഫിക്കറ്റ്
സിനിമയിലെ കടുത്ത വയലൻസ് രംഗങ്ങളാണ് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്
‘ലിയോ’യ്ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം
രജനിയുടെ സിനിമകളിൽ ഏറ്റവുമധികം വയലൻസ് ഉള്ള സിനിമയാകും ‘കൂലി’
ദേവ എന്ന കഥാപാത്രമായാണ് രജനി ‘കൂലി’യിൽ എത്തുന്നത്
രജനികാന്തിന്റെ 171ാം ചിത്രം; റിലീസ് ഓഗസ്റ്റ് 14ന്
ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും ചിത്രത്തില്‍
മലയാളത്തില്‍ നിന്നും സൗബിൻ ഷാഹിറും ചിത്രത്തില്‍
ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി
2 മണിക്കൂർ 48 മിനിറ്റ് ആണ് ‘കൂലി’ സിനിമയുടെ ദൈർഘ്യം
സംഗീതം അനിരുദ്ധ് രവിചന്ദർ