ഓവല്‍ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല
വ്യക്തത വരുത്തി ബിസിസിഐയുടെ മെഡിക്കല്‍ ടീം
ബുമ്രയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സമ്മര്‍ദം ഒഴിവാക്കുന്നതിനാണ് തീരുമാനമെന്നാണ് മെഡിക്കല്‍ ടീം
തീരുമാനം ബുമ്രയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
ബുമ്രയുടെ അഭാവം തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍
ബുമ്ര 5 ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണമേ കളിക്കുകയുള്ളൂവെന്ന് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു
മാഞ്ചസ്റ്ററിലെ നാടകീയമായ സമനില ബുംറ ഓവലില്‍ കളിച്ചേക്കാനുള്ള സാധ്യതയും വര്‍ധിപ്പിച്ചിരുന്നു
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാതിരുന്ന ആകാശ് ദീപാകും ബുംറയ്ക്ക് പകരം ടീമിലെത്തുകയെന്നാണ് സൂചന
നാളെ മുതലാണ് ഓവല്‍ ടെസ്റ്റ്