ഒരുവർഷമായി സ്മാർട്ട്ഫോൺ ഉപയോഗിക്കാറില്ലെന്ന് ഫഹദ് ഫാസിൽ
'ദ് ഹോളിവുഡ് റിപ്പോർട്ടറു'മായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്
സ്മാർട്ട്ഫോൺ അപ്രധാനമാണെന്ന് പറയുന്നില്ലെന്നും ഫഹദ്
ഫോണിൽ കിട്ടുന്നതെല്ലാം കമ്പ്യൂട്ടറിലും ഐപാഡിലും ലഭിക്കുമെന്നും താരം വ്യക്തമാക്കി
'വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്'
തന്റെ കരിയറിൽ ചെയ്യുന്ന കാര്യങ്ങൾ അറിയിക്കാൻ മാത്രമാണ് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത്
2 വർഷത്തിനുള്ളിൽ ഇമെയിൽ വഴി മാത്രം ബന്ധപ്പെടാൻ കഴിയുന്ന ഒരാളായി മാറണമെന്നാണ് സ്വപ്നം
താൻ ഉപയോഗിക്കുന്ന ചെറിയ ഫോൺ ഇത്ര വലിയ ചർച്ചയാകുമെന്ന് കരുതിയില്ല
കാണേണ്ട റീലുകളോ മറ്റ് വിഡിയോകളോ ഉണ്ടെങ്കിൽ ഒപ്പമുള്ളവർ കാണിച്ചുകൊടുക്കാറുണ്ടെന്ന് ഫഹദ്
തനിക്ക് വാട്സാപ്പ് ഇല്ലെന്നും ഫഹദ് ഫാസില്‍
ആഗോള ബ്രാൻഡായ വെർടുവിന്റെ ഫോണാണ് ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത്
ഈ ഫോണിന് ഈബേ സൈറ്റിൽ ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ വിലയുണ്ട്