ഇന്ത്യക്കാരനെന്നതാണ് തന്റെ ആദ്യത്തെ സ്വത്വമെന്ന് പൃഥ്വിരാജ്
രാജ്യസ്‌നേഹമെന്നതിന് ഒരു അര്‍ഥമേയുള്ളൂ
രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നതാണ് ആ അര്‍ഥം
ഇന്ത്യാ ടുഡേയ്ക്ക് അഭിമുഖത്തിലാണ് നടന്‍ നിലപാട് വ്യക്തമാക്കിയത്
രാജ്യസ്‌നേഹത്തിന് ഒരുപാട് അര്‍ഥങ്ങളുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്
ലോകത്ത് എവിടെപോയാലും ആദ്യത്തെ സ്വത്വം ഞാന്‍ ഇന്ത്യക്കാരനാണ് എന്നതാണ്
മറിച്ച് കേരളത്തില്‍നിന്നാണെന്നതോ മലയാളം സംസാരിക്കുന്നുണ്ടോ എന്നതല്ല
ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുവെച്ച് ആരെങ്കിലും ചോദിച്ചാല്‍ ഇന്ത്യയില്‍നിന്നാണെന്നേ പറയൂ
ആ സ്വത്വബോധവും അതിലുള്ള അഭിമാനവുമാണ് എന്നെ സംബന്ധിച്ചിടത്തോളം രാജ്യസ്‌നേഹം
ആ രീതിയില്‍ ഞാന്‍ തികഞ്ഞൊരു രാജ്യസ്‌നേഹിയാണ്- പൃഥ്വിരാജ്
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/therealprithvi/