പ്രണയത്തേയും വിവാഹത്തേയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ച് നടി നിത്യാ മേനോന്‍
എല്ലാവര്‍ക്കും ഒരേപോലെ വിവാഹജീവിതം ഉണ്ടാവണമെന്നില്ല
വിവാഹം നടക്കുന്നതുപോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതും
'തലൈവന്‍ തലൈവി' പ്രൊമോഷന്‍ അഭിമുഖത്തിലാണ് നിത്യ മനസുതുറന്നത്
കാലക്രമേണ പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ മാറിയിട്ടുണ്ട്
ഇപ്പോള്‍ അത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമേയല്ല
ചെറുപ്പത്തില്‍, ഒരു പാതിയെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു
എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായൊരു ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ മനസിലാക്കി
എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല
ജീവിതം ഇപ്പോള്‍ ഒരു തുറന്ന പാതയിലാണ്, അതില്‍ സന്തോഷമുണ്ടെന്നും നിത്യ
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/nithyamenen/