താരസംഘടനയായ 'അമ്മ'യില്‍ തിരഞ്ഞെടുപ്പ്
നടൻ ബാബുരാജ് 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും
ലൈംഗികപീഡന കേസിൽ ആരോപണവിധേയനാണ് ബാബുരാജ്
ആരോപണവിധേയർക്ക് രാഷ്ട്രീയത്തിൽ മത്സരിക്കാമെങ്കിൽ സിനിമയിലും ആകാമെന്ന് അൻസിബ
ജയൻ ചേർത്തല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നു
പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ശ്വേതാ മേനോൻ, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്
മോഹൻലാൽ പ്രസിഡന്റായിരുന്ന കഴിഞ്ഞ ഭരണസമിതി 2024 ജൂണിലാണ് തിരഞ്ഞെടുക്കപ്പെട്ടത്
ലൈംഗിക ആരോപണങ്ങൾ ഉയർന്നതോടെ കഴിഞ്ഞ ഭരണസമിതി രാജിവെക്കുകയായിരുന്നു
ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂർത്തിയാക്കാതെ രാജിവെക്കുന്നത്