രാജ്യാന്തര ക്രിക്കറ്റില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സഞ്ജു സാംസണ്‍
"രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ 10 വർഷം പൂർത്തിയാക്കുകയാണ്''
''ഈ അക്കങ്ങൾ മുഴുവൻ കഥയും നിങ്ങളോടു പറയുന്നില്ലായിരിക്കാം. അനുഗ്രഹീതമായ ഈ യാത്രയിലെ എല്ലാത്തിനെയും ഞാൻ ഇഷ്ടപ്പെടുന്നു. നന്ദിയുണ്ട്''
സമൂഹമാധ്യമത്തില്‍ ഹൃദ്യമായ കുറിപ്പുമായി സഞ്ജു
ആശംസയുമായി ഭാര്യ ചാരുലത
20–ാം വയസ്സില്‍ സിംബാബ്‍വെയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം
അരങ്ങേറ്റ മത്സരത്തിൽ 24 പന്തിൽ 19 റൺസാണു നേടിയത്
ട്വന്റി20യിൽ 42 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചറികളുൾപ്പടെ 861 റണ്‍സ്
ഏകദിന ഫോർമാറ്റിൽ 16 കളികളിൽനിന്ന് ഒരു സെഞ്ചറിയടക്കം 510 റൺസ്
ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു.
അടുത്ത സീസണിൽ താരം ടീം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്