മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാന് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ
പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ജോഷി
ഇതുവരെ മലയാളസിനിമയ്ക്ക് നൽകിയത് എൺപതിലധികം ചിത്രങ്ങൾ
78ൽ പുറത്തിറങ്ങിയ ടൈഗർ സലീമീലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം
പത്മരാജന്റെ എഴുത്തിൽ ഈ തണുത്ത വെളുപ്പാൻ കാലത്തും ലോഹിതദാസിനൊപ്പം കുട്ടേട്ടനും ഒരുക്കി ജോഷി
സൂപ്പർതാരം ജയനെ നായകനാക്കി 1980ൽ ജോഷി സംവിധാനം ചെയ്‌ത ‘മൂർഖൻ’ മലയാള സിനിമയുടെ ആക്ഷൻ ജോണർ ചിത്രങ്ങളുടെ തലവര മാറ്റിയെഴുതി
മൂർഖനു ശേഷം കലൂർ ഡെന്നിസിൻ്റെ തിരക്കഥയിൽ മധുവിനെ നായകനാക്കി സംവിധാനം ചെയ്‌ത രക്തം 1981 ലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായിരുന്നു
പുതുമുഖ സംവിധായകരെ പോലും അത്ഭുതപ്പെടുത്തുന്ന ആവിഷ്കാര രീതിയാണ് ജോഷിയുടേത്