മമിത ബൈജു ഇനി ധനുഷിന്‍റെ നായിക
ധനുഷിന്റെ 54–ാമത് ചിത്രമാണിത്
ജനനായകനിൽ വിജയ്ക്കൊപ്പവും സൂര്യ 46–ൽ സൂര്യയ്ക്കൊപ്പവും മമിത പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
മമിതയ്ക്ക് പുറമെ, ജയറാമും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു
ഡോ. ഐഷാരി കെ. ഗണേഷാണ് ചിത്രം നിർമിക്കുന്നത്
‘സർവോപരി പാലാക്കാരൻ’ ആയിരുന്നു മമിതയുടെ ആദ്യ ചിത്രം
‘അൽഫോൻസ’, ‘ഖോ ഖോ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു
‘പ്രേമലു’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറി
‘ബാഹുബലി’ സംവിധായകന്‍ രാജമൗലിയുള്‍പ്പടെ പലരുടെയും പ്രശംസയും പിടിച്ചുപറ്റി