ടിവി അവതാരകന്‍ കാർത്തിക് സൂര്യ വിവാഹിതനായി
കാർത്തിക്കിന്റെ അമ്മാവന്റെ മകൾ വർഷയാണ് വധു
വിവാഹം കാർത്തിക്കിന്റെ യൂട്യൂബ് ചാനൽവഴി തത്സമയം സംപ്രേക്ഷണം ചെയ്തു
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്
വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്
ജീവിതത്തിൽ ഇനി മാറ്റങ്ങള്‍ വരാൻ പോകുന്നുവെന്ന് കാർത്തിക്
ഇതുവരെ തനിച്ചായിരുന്നു, എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വെച്ചുവെന്നും താരം
ഇനി ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകണമെന്ന് കാര്‍ത്തിക്
ഒരു വർഷം മുമ്പാണ് വർഷയെ വിവാഹം കഴിക്കുന്ന വിവരം കാർത്തിക് സൂര്യ അറിയിച്ചത്
2023-ൽ കാർത്തിക്കിന്റെ വിവാഹം ഉറപ്പിച്ചെങ്കിലും പിന്നീട് മുടങ്ങിയിരുന്നു
ഇതിനുശേഷമാണ് അച്ഛനും അമ്മയും കാർത്തിക്കിനുവേണ്ടി വർഷയെ കണ്ടെത്തിയത്